വിഷാദത്തിനിവിടെ മൈര് വില!!
- Britton vazhappilly

- Dec 7, 2023
- 2 min read
Updated: Jan 16, 2024
...I mean ഒരു രോമത്തിന്റെ വിലപോലുമില്ലെന്നു. ഇനിയിതു എഴുതിയതിനു ഒരു കിലോ രോമത്തിന്റെ വിലയെത്രയെന്നു ചോദിക്കരുത്. Please. പലപ്പോഴും തോന്നാറുണ്ട്: Depression is a fucking joke for us and then a glorious news whenever a celebrity opens up about it.
ഒരാൾ കുഴഞ്ഞു റോഡിൽ വീണു. അയാളുടെ ജീവൻ രക്ഷിയ്ക്കാൻ വേണ്ടി, ആളുകൾ കയ്യും കാലും മെയ്യും മറന്നു സഹായിക്കാൻ (ചാടി വീഴും... വീഴുമായിരിക്കും... മായിരിക്കേണ്ടതാണ്.) വേണ്ടതെല്ലാം ചെയ്യും. "എന്നാൽ, എനിക്ക് മനസ്സിന് തീരെ സുഖമില്ല" എന്ന് എത്ര അടുപ്പമുള്ളവരോട് വരെ ഒന്ന് പറഞ്ഞു നോക്കിയേ... പലപ്പോഴും അങ്ങനെപ്പോലും പറയാൻ പറ്റാറില്ല...
"No one can do anything but beg for help (if he can do even that) at the lowest depths of a major depression..."
ഇനി എങ്ങനേലും കഷ്ടപ്പെട്ട് പറ്റിച്ചാൽ - ആരോടെങ്കിലും സഹായം ചോദിച്ചാൽ - എന്തെങ്കിലും തരത്തിൽ സഹായിക്കാൻ നോക്കുന്നതിനു പകരം പലരും (എല്ലാരുമല്ല) ശീർഷാസനത്തിൽ നിന്ന് ചിരിച്ചേയ്ക്കാം, പിന്നെ ശവാസനത്തിൽ കിടന്നു നീട്ടി തുപ്പി പുച്ഛിച്ചേക്കാം. ഇനി സഹായം കിട്ടിയവരേ, "നിങ്ങൾ ഭാഗ്യവാന്മാർ എന്തെന്നാൽ സ്വർഗ്ഗരാജ്യം നിങ്ങളുടേതത്രെ." എനിയ്ക്കു പലപ്പോഴും കിട്ടിയതു രണ്ടു കിലോ വിധികൾ. ഒരു കിലോ പുച്ഛം. അരേശേ കിലോ ഉപദേശോം, നിസ്സാര വൽക്കരിക്കലും.
"Depression claims more years than war, cancer, and AIDS put together. Other illnesses, from alcoholism to heart disease, mask depression when it causes them; if one takes that into consideration, depression may be the biggest killer on earth."
ഭൂലോക തമാശ എന്താണെന്നു വെച്ചാൽ, വിഷാദം ഇത്രയും ഗൗരവമായ ഒന്നായി നിൽക്കുമ്പോഴും അതനുഭവിക്കാത്ത ഒരാൾക്കതു മനസ്സിലാക്കിച്ചു കൊടുക്കാൻ യേശു ഉപമകളിലൂടെ സംസാരിച്ചു എന്ന് പറയുന്നപോലെയെ പറയാൻ പറ്റുന്നുള്ളു. അങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോഴും ഇതിലൂടെ കടന്നു പോകാത്ത ബഹുഭൂരിപക്ഷം ആളുകൾക്കും ചെറിയ രീതിയിലെങ്കിലും ഇത് ഒരു വലിയ തമാശയാണ്. അതേസമയം കാൻസർ, ഹൃദയാഘാതം, എയ്ഡ്സ് അങനെ നീളുന്ന പല അസുഖങ്ങളും, അതിന്റെ അവസ്ഥകളും, ബുദ്ധിമുട്ടുകളും അത് വരാതെ തന്നെ നമുക്ക് അതിന്റെ ഗൗരവം മനസ്സിലാകുന്നുണ്ട്, നമുക്ക് പറ്റാവുന്ന സഹായം, സപ്പോർട്ട് നമ്മൾ ചെയ്യാൻ നോക്കുന്നുണ്ട്. പക്ഷെ വിഷാദത്തിന്റെ കാര്യം വരുമ്പോൾ മാത്രം നമുക്ക് ലഘു... ഗുരു... വൃത്തം... പക്ഷെ, യുദ്ധം, കാൻസർ, എയ്ഡ്സ് എല്ലാം ഒരുമിച്ചു എടുത്തുവെച്ചു കിട്ടുന്ന കണക്കുകളേക്കാൾ കൂടുതൽ ആളുകളുടെ ജീവനെടുക്കുന്ന ഒന്നായി നിൽക്കുന്ന വിഷാദത്തിനിവിടെ പുല്ലുവില. രോമവില. മൈ-രു-വി-ല!!!! കാരണം:
"Depression is a condition that is almost unimaginable to anyone who has not known it. A sequence of metaphors—vines, trees, cliffs, etc.—is the only way to talk about the experience."
വലിയ പൊരുത്തക്കേടെന്താണെന്നുവെച്ചാൽ റോഡിൽ കുഴഞ്ഞു വീണ ആൾ പിന്നെയും ആ നിമിഷം കിട്ടുന്ന പ്രാഥമിക ചികിത്സയാലും തുടർന്നുള്ള വിദഗ്ദ്ധ ചികിത്സയാലുമൊക്കെ ജീവിതത്തിലോട്ടു തിരികെ വന്നേക്കാം. വിഷാദവും മറ്റു പല മനസികാവസ്ഥകളിലൂടെയും കടന്നു പോകുന്നവർക്ക് പലപ്പോഴും സഹായത്തിനായി ചോദിയ്ക്കാൻ പോലും പറ്റാറില്ല. ഇനി അങ്ങനെ പറ്റിയാൽ പോലും അവിടെ പലപ്പോഴും കിട്ടുന്ന മറുപടികൾ പുച്ഛവും, അറിവില്ലായ്മയിൽ നിന്ന് വരുന്ന ക്രൂരമായ മറുപടികളുമാണ്. പല അവസ്ഥകളുടെ/സാഹചര്യങ്ങളുടെ ഒരറ്റത്തു വന്നു നിന്നു അവിടെ നിശ്ചലമായി പോയി അങ്ങേയറ്റം നിസ്സഹായതയിൽ ഇല്ലാത്ത സ്വരമുയർത്തി സഹായത്തിനായുള്ള ഒരവസാന കരച്ചിലായിരിയ്ക്കാം പലരുടെയും സഹായം ചോദിക്കൽ. ഒരറ്റത്തു വന്നു നിൽക്കുന്ന അവരെ ചിലപ്പോൾ വാക്കുകൾകൊണ്ട് തള്ളി താഴെയിടുകയായിരിക്കും ഫലത്തിൽ നമ്മുടെ അറിവില്ലായ്‍മയിൽ നിന്നുള്ള ക്രൂരതകൊണ്ട് ചെയ്യുന്നത്. ചിലപ്പോഴൊക്കെ തിരിച്ചു വരാൻ പറ്റാത്ത രീതിയിൽ അത് കൊണ്ടുപോയി എത്തിച്ചേക്കാം. ചിലപ്പോൾ പിന്നീട് സഹായം ചോദിയ്ക്കാൻ പോലും പറ്റാത്ത ഒരു നിലയിലേക്കും കൂടുതൽ ഒറ്റപെടലിലേയ്ക്കും എല്ലാമായിരിക്കും അത് കൊണ്ടുപോയി ചെന്നെത്തിക്കുക. ചിലപ്പോഴൊക്കെ കൂടുതൽ ഒറ്റപ്പെടലിൽ നിന്ന് വണ്ടി കേറി ഏതറ്റം വരെ പോകുമെന്ന് കുറച്ചെങ്കിലും ആലോചിച്ചാൽ മനസിലാക്കാവുന്നതാണ്.
എന്തുകൊണ്ടായിരിക്കും ശരീരത്തിന്റെ അസുഖങ്ങൾക്ക് നമ്മൾ കാണിക്കുന്ന ധൃതി, അടിയന്തര സഹായം മനസ്സിന്റെ അസുഖങ്ങൾക്ക് കൊടുക്കാത്തതു? ഒരാത്മഹത്യാ വാർത്തയ്ക്കു ശേഷം ചർച്ചകളുണ്ടാക്കാൻ കാണിക്കുന്ന ധൃതി, മരിച്ചവരെ വരെ coping, fucking, skills പഠിപ്പിക്കാൻ കാണിക്കുന്ന ധൃതി എന്തുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ ആ ആളെ ആ അവസ്ഥയിലോട്ടു എത്തിക്കാതിരിക്കാനുള്ള സഹായമായി മാറുന്നില്ല?
മനസ്സിലിങ്ങനെ രാത്രി ഉദിച്ചു നിൽക്കുമ്പോൾ ഒരു തരി വെളിച്ചത്തിനായി കരയുന്ന, എന്നാൽ പലപ്പോഴും കേൾക്കപ്പെടാതെ പോകുന്ന ഒരുപാടു കരച്ചിലുകളുണ്ട് നമുക്കു ചുറ്റിലും. കേൾക്കണം. ഒപ്പമായിരിക്കണം. തിരികെ കൊണ്ടുവരാൻ ക്ഷമയോടെ കരുതലോടെ ഒപ്പം നിൽക്കണം. മറ്റുള്ളവരെ പറ്റിയുള്ള നമ്മുടെ അറിവുകൾ അവരെ വിധിക്കാനും പരിഹസിക്കാനും ചെറുതാക്കാനും കൂടുതൽ കുറ്റപ്പെടുത്താനും ഉപയോഗിക്കാതെ അവരെ കൂടുതൽ മനസ്സിലാക്കാനും സഹായിക്കാനും ഉപയോഗിക്കാം. ഉപയോഗിക്കണം. ഉപയോഗിക്കേണ്ടതാണ്. ഉപയോഗിക്കുമല്ലോ. Please be kind enough to do that for others. It's fucking dark out there and damn scary too. Please share the warmth of love and empathy.
* All quotes are from the book, The Noonday Demon: An Atlas of Depression by Andrew Solomon
More about the author:
BRITTON | A Visual Storyteller (brittonv.in)

Comments