ആർക്കും ആരുമല്ലാത്ത എല്ലാവർക്കും
- Britton vazhappilly

- Jun 5
- 1 min read
ഉപദേശമോ, പ്രചോദനമോ, പരിഹാരങ്ങളുടെ നിരത്തലോ ഒന്നുമല്ല ഈ പുസ്തകം. ഒപ്പമായിരിക്കലാണ്. നീ എത്ര തനിച്ചാണെന്ന് നിനക്കു തോന്നിയാലും, നീ തനിച്ചല്ലെന്ന് നിന്നോടൊപ്പമിരുന്നു ഉറപ്പു തരലാണ് "ആർക്കും ആരുമല്ലാത്ത എല്ലാവർക്കും" എന്ന ഈ പുസ്തകം.
വിഷാദം, ഏകാന്തത, ആന്തരിക പോരാട്ടങ്ങൾ, ആത്മഹത്യാ ചിന്തകൾ, തകർച്ചകൾ, സ്വയം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ, ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ള ഒരു വ്യക്തിപരവും ആത്മാർത്ഥവുമായ യാത്രയാണ് ഈ പുസ്തകം. സ്വന്തം ജീവിതാനുഭവങ്ങളിലൂടെ വിഷാദത്തെ നേരിട്ട ഒരു മനുഷ്യന്റെ കാഴ്ചപ്പാടിൽ നിന്നാണ് ഈ പുസ്തകം രൂപപ്പെട്ടിരിക്കുന്നത്.
മലയാള സാഹിത്യത്തിൽ വിഷാദത്തെക്കുറിച്ച് വിവർത്തന കൃതികളും പരാമർശങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തെയും എഴുത്തുകാരന്റെ വ്യക്തിപരമായ അനുഭവങ്ങളെയും അടിസ്ഥാനമാക്കി വിഷാദത്തെ ഇത്ര വിശദമായി സമീപിക്കുന്ന ആദ്യത്തെ മലയാള കൃതികളിലൊന്നാണ് ഈ പുസ്തകം.
ജീവിതത്തിൽ എവിടെയോ വഴിമുട്ടി നിൽക്കുന്നവർക്കും, തങ്ങളെ ആരും മനസ്സിലാക്കുന്നില്ലെന്ന് തോന്നുന്നവർക്കും, ഉള്ളിലെ പോരാട്ടങ്ങളുമായി നിശ്ശബ്ദമായി ജീവിക്കുന്നവർക്കും വേണ്ടിയുള്ള ഒരു കൂട്ടാണ് ഈ പുസ്തകം:
"ആർക്കും ആരുമല്ലാത്ത എല്ലാവർക്കും"




Comments